Thursday, December 10, 2015

Install PyFerret in Ubuntu (Python Ferret)

Modified : 25  Oct  2016    ~~~ PyFerret Version 7                                     

നിങ്ങൾ pyferret ഉപയോഗിച്ച് തുടങ്ങിയോ ? .ഇല്ലെങ്കിൽ തുടങ്ങിക്കോളൂ . FERRET നെക്കാളും കൂടുതൽ മേന്മകൾ ഉൾക്കൊണ്ടതാണു pyferret . ഇത് നിങ്ങൾക്ക്  സാധാരണ ഒരു FERRET ഉപയോഗിക്കുന്ന അതെ രീതിയിൽ ഉപയോഗിക്കാം  ,കൂടാതെ  python language ൽ നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം. pyferret ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് നേരിട്ട് തന്നെ നിങ്ങളുടെ ചിത്രങ്ങൾ .ps , .pdf , .jpg തുടങ്ങിയ format കളിലേക്ക് save ചെയ്യാൻ കഴിയും . മാത്രമല്ല  പുതുതായി  അ function കളും ഉൾക്കൊള്ളിച്ചിട്ടും ഉണ്ട് . അത് നമുക്ക് ഇൻസ്റ്റോൾ ചെയ്താലോ ?

PyFerret  ഇൻസ്റ്റോൾ ചെയ്യുന്നതിന് മുന്നേ ചില dependency പാക്കേജ് കൾ ഇൻസ്റ്റോൾ ചെയ്യണം. താഴെ കൊടുത്തിരിക്കുന്ന പാക്കേജുകൾ നേരത്തെ ഇൻസ്റ്റാൾ ചെയ്തവയാണെങ്കിൽ അവ വീണ്ടും ചെയ്യേണ്ടതില്ല . താഴെ നോക്കൂ .

sudo apt-get install libnetcdf-dev
sudo apt-get install default-jre
sudo apt-get install python-numpy
sudo apt-get install python-pyshp
sudo apt-get install python-qt4
sudo apt-get install libcurl4-openssl-dev
sudo apt-get install libpangocairo


നിങ്ങളുടെ Ubuntu 32 bit  ആണോ  64 bit ആണോ എന്ന് നോക്കിയതിനു ശേഷം (uname -m) അനുയോജ്യമായ  ഫയലുകൾ ferret website ൽ നിന്നും ഡൌൺലോഡ് ചെയ്യണം . എളുപ്പത്തിനായി അവയുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട് .അവ ഡൌൺലോഡ് ചെയ്തശേഷം  നിങ്ങളുടെ home folder ൽ pyferret എന്നൊരു ഫോൾഡർ ഉണ്ടാക്കി അതിലേക്ക് കോപ്പി ചെയ്യണം .

(നിങ്ങളുടെ കമ്പ്യൂട്ടറിൽ FERRET ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടെങ്കിൽ PyFerret Datasets എന്ന ഫയൽ ഡൌണ്‍ലോഡ് ചെയ്യേണ്ടതില്ല . അത് FERRET ഇൻസ്റ്റാൾ ചെയ്ത ഫോൾഡർ ൽ ഉണ്ടാവും .അത് മതി .)

                               32 bit                                                        64 bit



ഇനി   sudo bash install_v7.0.sh  എന്ന് ടെർമിനലിൽ ടൈപ്പ് ചെയ്തു  install_v7.0.sh  run ചെയ്യൂ . script run ചെയ്യുമ്പോൾ  terminal ലിൽ താഴെ   കൊടുത്ത ചിത്രത്തിലേതുപോലെ proceed ചെയ്യണോ എന്ന് ചോദിക്കും . proceed ചെയ്യാനായി 'y ' enter ചെയ്യുക .


അടുത്തതായി താഴെ ചിത്രത്തിലേതു പോലെ ferret install ചെയ്യേണ്ട location നൽകണം . /usr/local/pyferret എന്ന് കൊടുക്കുക. (ചിത്രത്തിൽ ferret എന്നാണ് അത് pyferret എന്ന് മാറ്റണം )


ഇനി   ferret ന്റെ  datasets extract ചെയ്യാനുള്ള ലൊക്കേഷൻ നൽകണം .താഴെ കൊടുത്ത ചിത്രത്തിലേതുപോലെ  /usr/local/pyferret/fer_dsets എന്ന് കൊടുക്കണം . (നിങ്ങൾ ferret ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടെങ്കിൽ അതിലെ ferret data set ന്റെ path കൊടുത്താൽ മതി ഉദാ: /usr/local/ferret/fer_dsets )

ശേഷം താഴെ ഉള്ള ചിത്രത്തിലേത് പോലെ ferret install ചെയ്യുന്നതിന്റെ ഭാഗമായി ഉണ്ടാക്കുന്ന ferret ന്റെ path  file കൾ ഏതു folder ഇൽ വേണം എന്ന് ചോദിക്കും .അത് /usr/local/pyferret  എന്ന് കൊടുക്കണം

ഇനി   താഴെ കാണിച്ച പോലെ ferret_ path link option choose ചെയ്യാനായി പറയും .link to ferret_paths .sh എന്ന option select ചെയ്യാനായി  " s " എന്ന letter enter ചെയ്യുക .താഴെ കൊടുത്ത ചിത്രം ശ്രദ്ദിക്കുക !


ഇനി ചിലപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒന്നിൽ കൂടുതൽ python version ഉണ്ടെങ്കിൽ ഏതു version ആണ് വേണ്ടതെന്നുകൊടുക്കണം . താഴെ കൊടുത്തിരിക്കുന്നത്‌ നോക്കൂ 


ഇനി install ചെയ്ത pyferret work ചെയ്യണമെങ്കിൽ, pyferret ന്റെ path set ചെയ്യണം .അതിനായി നിങ്ങളുടെ Home Directory യിൽ ഉള്ള .bashrc എന്ന file തുറന്നു താഴെ കൊടുത്ത commands copy ചെയ്തു അതിൽ അവസാനം Paste ചെയ്യുക . .bashrc hidden file ആണ് അതുകൊണ്ട് ഒന്നെങ്കിൽ ctrl + H ഉപയോഗിച്ച് hidden file കാണാം ,അല്ലെങ്കിൽ terminal Home folder ല്‍ തുറന്നതിനു ശേഷം gedit .bashrc എന്ന് type ചെയ്താലും .bashrc തുറന്നു വരും
#PyFerret
source /usr/local/pyferret/ferret_paths
#PyFerret
Paste  ചെയ്തതിനു ശേഷം അത് സേവ്  ( Cntrl+s ) ചെയ്യണം  . അതിനു ശേഷം computer logout ചെയ്തു വീണ്ടും കയറുകയോ അല്ലെങ്കിൽ terminal ഇൽ source .bashrc എന്ന് type ചെയ്യുകയോ വേണം .ഇനി terminal ലിൽ pyferret  എന്ന് type ചെയ്ത്    pyferret install ആയതായി ഉറപ്പുവരുത്താം .

( ഇവിടെ  Ubuntu വിനു വേണ്ടി  compile  ചെയ്തുവച്ചിരിക്കുന്ന files ഉപയോഗിച്ചാണ് നമ്മൾ pyferret  ഇൻസ്റ്റാൾ ചെയ്യുന്നത് . നിങ്ങൾ പഴയ വേർഷൻ  ഉബുണ്ടു ആണ് ഉപയോഗിക്കുന്നതെങ്കിൽ ചിലപ്പോളത് ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞെന്നു വരില്ല . പഴയ ഉബുണ്ടു ആണെങ്കിൽ pyferret source ഉപയോഗിച്ചുകൊണ്ട് ഇൻസ്റ്റാൾ ചെയ്യാൻ ട്രൈ ചെയ്യൂ ! )

No comments:

Post a Comment

Note: Only a member of this blog may post a comment.